Rules

Document Number: THE KERALA CONSERVATION OF PADDY LAND AND WETLAND
Authority Name: GOK
Relevant Section: Nil
Document Date: Nil
2484-Wet Land-Rules-2008.pdf

THE KERALA CONSERVATION OF PADDY LAND AND WETLAND ACT, 2008-Guidelines for converting Wet Land Rules, 2008

THE KERALA CONSERVATION OF PADDY LAND AND WETLAND ACT, 2008-Guidelines for converting Wet Land Rules, 2008

*2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ എസ്. ആർ. ഒ. നമ്പർ 1255/2008. 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്റ്റി (2008-ലെ 28) 30-ാം വകുപ്പുപ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള സർക്കാർ, താഴെ പറയും പ്രകാരം ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത് ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും. (1) ഈ ചട്ടങ്ങൾക്ക് 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ എന്ന് പേരു പറയാം. (2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവചനങ്ങൾ (1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, (എ) “ആക്റ്റ് എന്നാൽ 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്റ്റ് (2008-ലെ 28) എന്നർത്ഥമാകുന്നു. (ബി) "സെക്രട്ടറി എന്നാൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ സെക്രട്ടറി എന്നർത്ഥമാകുന്നു; (സി) വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു. (ഡി) "ഫാറം" എന്നാൽ ചട്ടങ്ങളുടെ അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു. ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവചിച്ചിട്ടില്ലാത്തതുമായ വാക്കുകൾക്കും (2) പദപ്രയോഗങ്ങൾക്കും ആക്റ്റിൽ, യഥാക്രമം. അവയ്ക്ക് നല്കിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്. [3. പ്രാദേശികതല നിരീക്ഷണസമിതിയിലേക്കുള്ള നാമനിർദ്ദേശം. ടം വകുപ്പ് (3-ാം ഉ (iv)-ാം ഇനത്തിൻ കീഴിൽ സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനുവേണ്ടി അതത് സമിതി

Original document is available with
AutoDocG